കാരുണ്യയിലെ അമ്മമാർക്കൊപ്പം ഈസ്റ്റർ ആഘോഷം
പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൻ്റെ നേതൃത്വത്തിൽ ഹൃദയത്തിൽ എന്നും എൻ്റെ ഗ്രാമം എന്ന പദ്ധതിയുമായി വിഷു - ഈസ്റ്റർ ആഘോഷത്തിൻ്റെ ഭാഗമായി കാരുണ്യ വൃദ്ധസദനത്തിൽ വട്ടേപ്പം മുറിച്ച് ഉദ്ഘാടനം വാർഡ് മെമ്പർ ആൻ്റോ തൊറയൻ നിർവ്വഹിച്ചു.അംഗനവാടി ടീച്ചർ ജോളി രാജൻ ,ആശ വർക്കർ സുശീല രാജൻ ,എഡി എസ് പ്രസിഡൻ്റ് വിജയ പ്രകാശൻ ,റിജു കണക്കന്തറ ,ലൂയീസ് താണിക്കൽ ,വിൻസെൻ്റ് കുണ്ടുകുളങ്ങര, ബിജു താണിക്കൽ എന്നിവർ പ്രസംഗിച്ചു . രേണുക റിജു ,ആൻ്റണി മാളിയേക്കൽ ,ഉക്രു പുലിക്കോട്ടിൽ ,നിധിൻ മോഹൻ എന്നിവർ നേതൃ ത്വം നൽകി