സാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു

ന്യൂഡൽഹി: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായ സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ ഡോ പ്രണബ് സെൻ പറഞ്ഞു. ജെ എൻ യു വിൽ അധ്യാപകനായിരുന്ന സെൻ 2004 മുതൽ 2014 വരെ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു. അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് കമ്മീഷൻ ചെയർമാനും ആയിരുന്നു. 1985 ൽ ജെ എൻ യു വിൽ ചേരുന്നതിനുമുമ്പ്, സസെക്സ്, ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എസെക്സ് എന്നിവിടങ്ങളിലെ സർവകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചു.

Related Posts