എടമുട്ടം എസ്. എൻ. എസ്. സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കിടക അമാവാസി പിതൃതർപ്പണവും, സമൂഹ തിലഹോമവും നടന്നു

എടമുട്ടം എസ്. എൻ. എസ്. സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ അമാവാസി പിതൃതർപ്പണവും, സമൂഹ തിലഹോമവും നടന്നു. ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. പിതൃതർപ്പണത്തിനു ശേഷം ഭക്ത ജനങ്ങൾക്ക് പ്രസാദക്കഞ്ഞി വിതരണം ഉണ്ടായിരുന്നു. സമാജം സെക്രട്ടറി സുധീർ പട്ടാലിയുടെ നേതൃത്വത്തിൽ സമാജം ഖജാൻജി രഘുലാൽ വടക്കാഞ്ചേരി, സമാജം വൈസ് പ്രസിഡന്റ് രഞ്ജൻ എരുമതുരുത്തി, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ അണക്കത്തിൽ, ശിവൻ വെളമ്പത്ത്, അതുല്യ ഘോഷ് വെട്ടിയാട്ടിൽ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു

Related Posts