കാറ്റിലും മഴയിലും എടമുട്ടത്ത് വാഴ കൃഷി നശിച്ചു.

കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും എടമുട്ടത്ത് വ്യാപക കൃഷി നാശം.

എടമുട്ടം :

എടമുട്ടം പാലപ്പെട്ടിയിൽ കുലച്ച് നിന്നിരുന്ന 280 ഓളം വാഴകൾ ഒടിഞ്ഞു വീണു. കഴിഞ്ഞ വർഷം ലോക് ഡൗണിനെ തുടർന്ന് തൊഴിലില്ലാതായ കാറ്ററിംഗ് ഉടമ കൈപ്പമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ ഇളയതാണ് പാലപ്പെട്ടിയിലെ ഇരുപത് സെന്റ് വരുന്ന സ്ഥലത്ത് വാഴ കൃഷി നടത്തിയത്. രണ്ടു മാസം കഴിഞ്ഞ് വിളവെടുക്കാറായ വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഒടിഞ്ഞ് വീണത്. ഏകദേശം 25000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Related Posts