എടമുട്ടം എസ്.എൻ.എസ് സമാജം സെൻ്റർ ശാഖ ചികിത്സാ സഹായ വിതരണം നടത്തി
By Jayan_Bose

എസ്.എൻ.എസ് സമാജം സെൻ്റർ ശാഖയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായ വിതരണം നടത്തി. എടമുട്ടം സെൻ്റർ ശാഖാ ഓഫീസിൽ നടന്ന സഹായ വിതരണം വലപ്പാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ആർ ജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് അജിത്ത് കാരയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ ബാബു പാണ പറമ്പിൽ, സുചിന്ദ് പുല്ലാട്ട്, മോഹൻദാസ്, ധർമ്മൻ പാണ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.