എടമുട്ടം എസ്എൻഎസ് സമാജം സ്കൂളിന് ഇരട്ടക്കിരീടം
തൃശൂർ: എടമുട്ടം എസ്എൻഎസ് സമാജം സ്കൂളിൽ തൃശ്ശൂർ ജില്ലാ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ത്രോ ബോൾ മത്സരം നടന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ത്രോ ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി എടമുട്ടം എസ്എൻഎസ് സമാജം സ്കൂൾ വിദ്യാർഥികൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ രണ്ടാംസ്ഥാനം ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ കരസ്ഥമാക്കി. സെന്റാന്റണീസ് സ്കൂൾ അമ്മാണം മൂന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ രണ്ടാംസ്ഥാനം കൈപ്പമംഗലം ക്ഷത്രിയ സ്പോർട്സ് ക്ലബ് നേടി. മൂന്നാം സ്ഥാനം അതിരപ്പിള്ളി നോട്ടർഡാം സ്കൂൾ കരസ്ഥമാക്കി.
വിജയികൾക്ക് വലപ്പാട് പൊലീസ്‌സ്റ്റേഷൻ എഎസ്ഐ നൂറുദിനും, ഇന്ത്യൻ ആർമി ടീം വോളിബോൾ കോച്ച് രാഗേഷ് കെ ജെയും സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപനസമ്മേളനത്തിൽ ത്രോബോൾ അസ്സോസ്സിയേഷൻ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്എൻഎസ് പ്രിൻസിപ്പാൾ സുഗുണ ടീച്ചർ, ജില്ലാ സെക്രട്ടറി ജിബിൻപാൽ, സലിം എൻ എ, മുൻ യൂണിവേഴ്‌സിറ്റി വോളിബോൾ പ്ലയെർ ദീപ ടി കെ, എസ്എൻഎസ് സമാജം സ്കൂൾ ടീച്ചർ ദീപ്തി എന്നിവർ സംസാരിച്ചു.
കോട്ടയത്ത് നടക്കുന്ന സംസ്ഥാന ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പും നടന്നു. അതിന്റെ കോച്ചിങ്ങ് ക്യാമ്പ് ഈ മാസം 15ന് തുടങ്ങും.