എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷവും നമസ്കാര മണ്ഡപസമർപ്പണവും നടന്നു
എടമുട്ടം: എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി ആഘോഷവും നമസ്കാര മണ്ഡപ സമർപ്പണവും നടത്തി. രാവിലെ മഹാഗണപതി ഹോമം, ഉഷ:പൂജ, കലശപൂജ, എഴുന്നള്ളിപ്പ്, തുടർന്ന് നമസ്കാര മണ്ഡപത്തിന്റെ സമർപ്പണവും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ കുട്ടി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കണ്ണോത്ത് ഗംഗാപ്രകാശും കുടുംബവുമാണ് നമസ്കാര മണ്ഡപം സമർപ്പിച്ചത്. ക്ഷേത്രത്തിലെ പ്രധാന ഭണ്ഡാരം മധുശക്തീധരപണിക്കർ, മഹാലക്ഷ്മി ഗ്രാനൈറ്റ്സ് ഹൊസൂർ, സ്കൂട്ടി സോഫ്റ്റ് ചെന്നൈ എന്നിവർ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി സന്ദീപ്, ക്ഷേത്രം ഭാരവാഹികളായ മാധവബാബു വി.ആർ, പി.എൻ സുചിന്ദ്, സുധീർ പട്ടാലി, വി.വി രാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ക്ഷേത്രത്തിൽ പുതുതായി പണി കഴിപ്പിച്ച നവരാത്രി മണ്ഡപത്തിന്റെ സമർപ്പണവും ഇന്ന് നടക്കും. തുടർന്ന് ഐ രണീശം വിഷ്ണു സുരേഷും വൈദേഹി സുരേഷും നയിക്കുന്ന സോപാന ഗീതാഞ്ജലി, ശാസ്ത്രീയ സംഗീതനൃത്ത സന്ധ്യ എന്നിവ ഉണ്ടായിരിക്കും എന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.