എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം നടന്നു
എടമുട്ടം ശ്രീ നാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു.
രാവിലെ മഹാഗണപതി ഹവനം, ഉഷപൂജ, അഭിഷേകം, പന്തീരടി പൂജ, കാവടിയാട്ടം, കാവടി അഭിഷേകം, ശ്രീഭൂതബലി, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി ബ്രഹ്മ ശ്രീ നാരായണൻകുട്ടി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി സന്ദീപ്, ക്ഷേത്രം ഭാരവാഹികളായ മാധവ ബാബു, പി.എൻ സുചിന്ദ്, സുധീർ പട്ടാലി, വി.വി രാജൻ, ശിവൻ വെളമ്പത്ത്, ജിതൻചോലയിൽ, ധർമ്മദേവൻ പാണപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഷഷ്ഠി ദിനത്തിൽ ജിതൻ ചോലയിലിന്റെ മകൾ തളിക്കുളം കൊല്ലാറ ശൈത്യ അഭിത്ത് തുലാഭാരത്തട്ട് സമർപ്പിച്ചു.