യു.ജി.സി ബ്ലെൻഡഡ് ലേണിംഗിന് തുടക്കം കുറിച്ചു.

അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും.

തൃശ്ശൂർ:

ബ്ലെൻഡഡ് ലേണിങ് എന്ന പേരിൽ ഉന്നതവിദ്യഭ്യാസ മേഖലയിൽ അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും നിർദേശിക്കുന്ന പദ്ധതിക്ക് യു.ജി.സി തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് ഉപസമിതിയുടെ കുറിപ്പ് അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്‌സുകൾ തിരഞ്ഞെടുത്ത് അധ്യാപകരെയും പഠനസമയവും സ്വയം നിശ്ചയിക്കാനും ഇഷ്ടത്തിനും താത്‌പര്യത്തിനും അനുയോജ്യമായ പഠനരീതികളും പരീക്ഷാസമ്പ്രദായവും ഇതിൽ സ്വീകരിക്കാം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി.) എന്ന സംവിധാനമാണ് ഇതിൽ പ്രധാനം. പരീക്ഷകളുടെ കാര്യത്തിലും വിപ്ലവകരമായ നിർദേശങ്ങളാണുള്ളത്. ഓപ്പൺ ബുക്ക്, ഗ്രൂപ്പ് പരീക്ഷ, വിലയിരുത്തൽ എന്നിവയാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രോജക്ടുകൾക്കും വാചാപ്പരീക്ഷയും നിർബന്ധമാണ്.

Related Posts