പത്രാധിപർ കെ സുകുമാരൻ പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം 2021 കെ സി സ്മിജന്
കൊച്ചി: പത്രാധിപർ കെ സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി കെ സി സ്മിജൻ അർഹനായി. കേരളകൗമുദി ആലുവ-നെടുമ്പാശേരി ലേഖകനാണ്. കഴിഞ്ഞ ഒരു വർഷത്തെ ശ്രദ്ധേയമായ വാർത്തകൾ മുൻനിറുത്തിയാണ് പുരസ്‌കാരം.
സെപ്റ്റംബർ 20 ന് എറണാകുളം ബി ടി എച്ച് ഹോട്ടലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുരസ്‌കാരം സമ്മാനിക്കും.18 വർഷമായി കേരളകൗമുദി ലേഖകനാണ്. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. ആലുവ മീഡിയ ക്ലബ് സെക്രട്ടറിയായിരുന്നു. കേരള സാംസ്‌കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പുളിയാമ്പിള്ളി ട്രസ്റ്റ് മാദ്ധ്യമ അവാർഡ്, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മാദ്ധ്യമ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
എടയപ്പുറം കണ്ണിപ്പറമ്പത്ത് വീട്ടിൽ കെ കെ ചെല്ലപ്പന്റെയും ഓമന ചെല്ലപ്പന്റെയും മകനാണ്. ഭാര്യ സരിത. (ലാബ് ടെക്‌നിഷ്യ,മിൽമ എറണാകുളം റീജ്യണൽ ലാബ്) മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ എന്നിവർ മക്കളാണ്