സാംസ്കാരിക ഭക്ഷ്യ ഉത്സവം സംഘടിപ്പിച്ച് എടമുട്ടം എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്കൂൾ

എടമുട്ടം എസ്.എൻ.എസ് സമാജം വിദ്യാമന്ദിർ സ്കൂളിൽ കർക്കിടക ദിനാചരണത്തിന്റെ ഭാഗമായി സാംസ്കാരിക ഭക്ഷ്യ ഉത്സവം സംഘടിപ്പിച്ചു. മുൻ പ്രിൻസിപ്പൽ പി.കെ സുഗുണ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഇന്ദുലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമാജം പ്രസിഡണ്ട് രാജൻ വേളേക്കാട്ട്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.ടി.ഡി കിരൺ, സമാജം സെക്രട്ടറി സുധീർ പട്ടാലി, ട്രഷറർ രഘുലാൽ വടക്കുംഞ്ചേരി, ശിവൻ വെളമ്പത്ത്, വി.വി ചിദംബരൻ, സുനിൽ അണക്കത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നിരവധി ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനത്തോടൊപ്പം ഔഷധ സസ്യങ്ങളുടെയും, ദശപുഷ്പങ്ങളുടെയും പ്രദർശനവും നടന്നു.

Related Posts