ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിനു മുമ്പിൽ കെ എസ് യു ധർണ.
ഇരിങ്ങാലക്കുട:
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിനു മുമ്പിൽ കെ എസ് യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്നും ഓൺലൈൻ വിദ്യാഭ്യാസം അന്യമാണെന്ന് കെ എസ് യു.
1, ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പുറത്ത് നിൽക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഡിവൈസ് നൽകാൻ തയ്യാറാകുക.
2, എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി മേഖലയിലെ അഡ്വെെസ് മെമ്മോ കിട്ടിയിരിക്കുന്ന മുഴുവൻ അധ്യാപകർക്കും ഉടൻ നിയമനം നൽകാൻ തയ്യാറാകുക.
3, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മുൻഗണന അടിസ്ഥാനത്തിൽ കൊവിഡ് വാക്സിനേഷൻ നടത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കുക.
വിദ്യാർത്ഥികളോടും, വിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക. എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെ എസ് യു ധർണ നടത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് മിഥുൻ മോഹൻ അധ്യക്ഷനായി. കെ എസ് യു ജില്ല ജനറൽ സെക്രട്ടറി വൈശാഖ് വേണുഗോപാൽ, ഗോകുൽ ഗുരുവായൂർ, ഫായിസ്, റയ്ഹാൻ, വിഷ്ണു നെടുപുഴ, ആസിഫ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.