സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാം ശ്രേണിയിൽ.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാം ശ്രേണിയിൽ.

തിരുവനന്തപുരം:

സ്കൂൾ വിദ്യാഭ്യാസ മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിയത് അഭിമാനത്തോടെ കാണുന്നുവെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2019-20 പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (പിജിഐ) കേരളം വീണ്ടും രാജ്യത്ത്‌ ഒന്നാം ശ്രേണിയിൽ എത്തിയത് പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകരമാണ്.

മുൻവർഷത്തേതിനേക്കാൾ പോയിന്റ് കൂട്ടി ഒരുപടി മുന്നിൽ കയറാൻ ആയി എന്നതും വലിയ നേട്ടമാണ്. കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിന്റെ പ്രാപ്യത, പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണം, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ, ഫലപ്രാപ്‌തി എന്നിവയിലെ കേരളത്തിന്റെ മികച്ച പ്രകടനമാണ്‌ രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളിൽ കേരളത്തെ വീണ്ടും ഒന്നാം ശ്രേണിയിൽ എത്തിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വൈവിധ്യമായ പ്രവർത്തനങ്ങളും സമഗ്രശിക്ഷാ കേരളം വഴി നടത്തിയ പ്രവർത്തനങ്ങളുമാണ്‌ മികവിന്റെ സൂചികയിൽ ഉയർന്ന ഗ്രേഡ് നേടാൻ കേരളത്തിന്‌ തുണയായത്‌ എന്നും മന്ത്രി വ്യക്തമാക്കി.

Related Posts