കൊവിഡിനെതിരെ ഫലപ്രദമായ മരുന്ന്; അനുമതി ദിവസങ്ങൾക്കുള്ളിൽ

ഇന്ത്യയിൽ നിർമിച്ച കൊവിഡിനെതിരെയുള്ള മരുന്നിന് ദിവസങ്ങൾക്കുള്ളിൽ അനുമതി ലഭിക്കും. രോഗം ഗുരുതരമാവാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും സാധ്യതയുള്ള മുതിർന്നവർക്കുള്ള മരുന്ന് വികസിപ്പിച്ചത് മെർക്കാണ്.

Molnupiravir എന്നാണ് മരുന്നിൻ്റെ പേര്.

മൊൾനുപിരാവിർ ഗുളികയ്ക്കുള്ള അടിയന്തര ഉപയോഗ അനുമതി ദിവസങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് സി എസ് ഐ ആറിലെ കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് മേധാവി ഡോ. രാം വിശ്വകർമ പറഞ്ഞു. ഫൈസറിൻ്റെ പാക്സ്ലൊവിഡ് എന്ന മറ്റൊരു ഗുളികയ്ക്കുള്ള അനുമതി അൽപം കൂടി നീളാനിടയുണ്ട്. രണ്ട് മരുന്നുകളും ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്നും പാൻഡമിക്കിൽ നിന്ന് എൻഡമിക്കിലേക്ക് മാറുന്ന ഘട്ടത്തിൽ വാക്സിനേഷനേക്കാൾ പ്രധാനം മരുന്നുകൾക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,466 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആക്റ്റീവ് കേസുകളുടെ എണ്ണം ഇതോടെ 1,39,683 ആയി. നിലവിൽ 0.41 ശതമാനം പേർക്കാണ് രോഗബാധ. ഇത് 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

Related Posts