ഇ ജി എം ഇലക്ട്ര എഡിഷൻ സംഘടന ഒന്നാം വാർഷികാഘോഷവും സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു .

1996 മുതൽ അബുദാബിയിലെ ഇലക്ട്ര സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന എമിറേറ്റ്സ് ജനറൽ മാർക്കറ്റ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും നിലവിൽ ജോലി ചെയ്യുന്നവരുടെയും കൂട്ടായ്മയാണ് ഇ ജി എം ഇലക്ട്ര എഡിഷൻ എന്ന സംഘടന.

വലപ്പാട് കെ സി വാസു ഹാളിൽ നടന്ന വാർഷികാഘോഷവും, സൗഹൃദ കൂട്ടായ്മയും വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡണ്ട് മരക്കാർ പുന്നക്കോടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി എൻ പ്രതാപൻ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു . വാർഡ് മെമ്പർ ഇ പി അജയ് ഘോഷ്, ഗ്രൂപ്പ് സെക്രട്ടറി സെയ്തുഹാജി, എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈർ വലപ്പാട്, ഗ്രൂപ്പ് അഡ്മിൻ ഹിലാർ മുഹമ്മദ്, ചീഫ് കോർഡിനേറ്റർ ഷാനവാസ് ചൊന്ത്രാപ്പിന്നി, ഷാക്കിർ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.

Related Posts