എളവള്ളിയില്‍ വീട്ടുമുറ്റത്തൊരു വാഴത്തോട്ടം പദ്ധതി
എളവള്ളി ഗ്രാമപഞ്ചായത്തില്‍ വീട്ടുമുറ്റത്തൊരു വാഴത്തോട്ടം പദ്ധതി ആരംഭിച്ചു. 2021-22 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്. നെടുനേന്ത്രന്‍ ഇനത്തില്‍പ്പെട്ട 6500 വാഴക്കന്നുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി പ്രകാരം വാര്‍ഡ് തലത്തില്‍ അപേക്ഷ നല്‍കിയ കര്‍ഷകര്‍ക്ക് ഭൂനികുതി രശീതിയുടെ കോപ്പി സമര്‍പ്പിക്കുന്ന മുറയ്ക്ക് പത്ത് വീതം വാഴക്കന്നുകള്‍ സൗജന്യമായി ലഭിക്കും. കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൃഷിയിട പരിശോധനകള്‍ ഉറപ്പാക്കും. പദ്ധതിയുടെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ ഡി വിഷ്ണു, ടി സി മോഹനന്‍, എ പി ശരത് കുമാര്‍, കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് റിയ ജോസഫ് എന്നിവര്‍ സംസാരിച്ചു.