എളവള്ളിയിൽ ഗ്രാമസഭാ നിർദ്ദേശങ്ങൾക്ക് പദ്ധതി അംഗീകാരം.

എളവള്ളി:

ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചുമതലയേറ്റ് ആദ്യമായി നടത്തിയ ഗ്രാമസഭയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾക്ക് പദ്ധതി അംഗീകാരം ലഭിച്ചു. 16 വാർഡുകളിലും വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിൽ കാനകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രാമസഭ നിർദേശങ്ങൾക്കാണ് ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരമായത്. ഗ്രാമപഞ്ചായത്തിന് ഈ വർഷം അനുവദിച്ച മെയിന്റനൻസ് ഗ്രാന്റിൽ നിന്നാണ് ഒരു കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചത്. പദ്ധതിയുടെ ഭാഗമായി മൂന്ന് കിലോമീറ്റർ ദൂരം കോൺക്രീറ്റ് കാനകൾ നിർമ്മിക്കും. ഓരോ പ്രദേശത്തെയും നീരൊഴുക്കിന് സഹായകമാകുന്ന രീതിയിലാണ് കാനകളുടെ രൂപകല്പന ചെയ്തത്. ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്ത് ഭരണം മുന്നോട്ടു പോകുന്നതിൻ്റെ ഭാഗമായാണ് ഗ്രാമസഭ നിർദ്ദേശങ്ങൾക്ക് പ്രാധാന്യം നൽകിയതെന്നും ഇനി വരുന്ന ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകുമെന്നും എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പറഞ്ഞു.

Related Posts