വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റി, മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ വയോജനങ്ങൾക്ക് ഓണക്കിറ്റ് വിതരണം നടത്തി
നാട്ടിക: മണപ്പുറം വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്തത്തിൽ തളക്കുളം , നാട്ടിക, വലപ്പാട് പഞ്ചായത്തിലെ വയോജനങ്ങൾക്ക് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻ്റെ സഹകരണത്തോടെ, നാട്ടിക സഹകരണ സംഘം ഹാളിൽ വെച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. നാട്ടിക എംൽ എ സി.സി മുകുന്ദൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സമിതി ചെയർമാൻ ലാൽ കച്ചില്ലം അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ കിഷോർ വാഴപ്പുള്ളി സ്വാഗതമാശംസിച്ചു. ബിജോയ് പി.എസ്, ആക്ടിങ്ങ് സെക്രട്ടറി സദാനന്ദൻ കെ സി, ഷൈജാ പാണ്ടോളി, സിന്ധു പ്രസാദ്, അശോകൻ കാളകൊടുവത്ത് എന്നിവർ പ്രസംഗിച്ചു.