ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ; കേരളത്തിലെ പുതിയ ബിസിനസ് അവസരങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ പുതിയ ബിസിനസ് സാധ്യതകൾ ഉയർന്നുവരുന്നു. നിലവിൽ 30,000 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാന വൈദ്യുതി ബോർഡ്, എ എൻ ഇ ആർ ടി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ കമ്പനികളും ഈ രംഗത്ത് സജീവമാകുകയാണ്. സംസ്ഥാന വൈദ്യുതി ബോർഡ് ഇതിനകം 30 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു, ഇപ്പോൾ 32 എണ്ണം കൂടി സ്ഥാപിക്കും. വൈദ്യുതി തൂണുകൾ ഘടിപ്പിച്ച 1562 ചാർജിംഗ് സംവിധാനങ്ങൾ സ്ഥാപിക്കാൻ കെ എസ് ഇ ബി ഉദ്ദേശിക്കുന്നു, അതിൽ 412 എണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ഏകദേശം 10 കോടി രൂപ ചെലവിലാണ് കെ എസ് ഇ ബി ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. അനെർട്ട് 14 ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിച്ചു, അതിൽ 2 എണ്ണം സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഈ വർഷം സ്ഥാപിക്കുന്ന 36 എണ്ണത്തിൽ 16 എണ്ണവും സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നത്.

Related Posts