ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാൻ സംവിധാനമുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
തിരുവനന്തപുരം:
കൊവിഡ് കാലത്ത് ആശ്വാസ തീരുമാനവുമായി സർക്കാർ. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാൻ സംവിധാനമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇങ്ങനെ അടച്ചാലും കണക്ഷൻ കട്ട് ചെയ്യില്ല. അതേസമയം കൂടുതൽ ഇളവുകൾ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈടെൻഷൻ ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജ്ജിൽ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്.
പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി പരമാവധി കുറക്കുന്ന പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി അറിയിച്ചു. ക്രോസ് സബ്സിഡി ഒഴിവാക്കാനുള്ള കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.