റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് ആനക്കൂട്ടം, എമർജൻസി ബ്രേക്ക് പ്രയോഗിച്ച് എഞ്ചിൻ ഡ്രൈവർ, വൈറൽ വീഡിയോ കാണാം.

സോഷ്യൽ മീഡിയയിൽ വൈറലായി ആനക്കൂട്ടത്തിൻ്റെ വീഡിയോ. കാടിറങ്ങിവരുന്ന കൊമ്പൻമാരാണ് തൊട്ടു മുൻപിലുള്ള അപകടം തിരിച്ചറിയാതെ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നത്. മറുവശത്തേക്ക് പോകാനാണ് ആനക്കൂട്ടത്തിൻ്റെ ശ്രമമെന്ന് വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. അപകടം തിരിച്ചറിഞ്ഞ എഞ്ചിൻ ഡ്രൈവർ എമർജൻസി ബ്രേക്ക് പ്രയോഗിച്ച് തീവണ്ടിയുടെ വേഗത പരമാവധി കുറക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വേഗത നന്നേ കുറച്ച് ട്രെയ്ൻ അടുത്തെത്തിയതോടെ അപകടം മണത്ത ആനക്കൂട്ടം അതിവേഗം ട്രാക്കിൽ നിന്ന് തെന്നിമാറുന്നതും കാട്ടിനുള്ളിലേക്ക് നടന്ന് മറയുന്നതും വീഡിയോയിൽ കാണാം.

ഇന്ത്യൻ റെയിൽവേയുടെ അലിപുർദുവർ ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിൽ ഗുൽമക്കും ശിവോക്കിനും ഇടയിലുള്ള വനമേഖലയിലാണ് സംഭവം.

കാഞ്ചൻകന്യ എക്സ്പ്രസ് ആണ് വീഡിയോയിൽ കാണുന്നത്. ട്രെയ്ൻ നിയന്ത്രിച്ചും ആനക്കൂട്ടത്തെ രക്ഷിച്ചും വലിയൊരു

അപകടം ഒഴിവാക്കാൻ അവസരോചിതമായി പ്രവർത്തിച്ച എഞ്ചിൻ ഡ്രൈവറെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് പ്രതികരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം:

Related Posts