വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ആനകുട്ടിയുടെ യാത്ര വൈറൽ വീഡിയോ

ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ നടന്നുപോകുന്ന ആനക്കുട്ടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തമിഴ്‌നാട്ടിലെ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആനക്കുട്ടി സന്തോഷത്തോടെ പോകുന്ന ദൃശ്യങ്ങളാണിത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒറ്റപ്പെട്ട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപെടുത്തുകയും കൃത്യമായ പരിചരണം നൽകുകയും ചെയ്തു. പരിക്കുകളെല്ലാം ഭേദമായി ആരോഗ്യം വീണ്ടെടുത്തതോടെ ആനക്കുട്ടിയെ അതിന്റെ അമ്മയുടെ അടുത്ത് എത്തിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്ന വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥ സുധാ രാമനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

ആനക്കുട്ടി വളരെ സന്തോഷത്തോടെയാണ് ഉദ്യോഗസ്ഥരുടെ പിറകെ പോകുന്നതെന്ന് 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാണ്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇസഡ് പ്ലസ് സുരക്ഷയുടെ അകമ്പടിയോടെ അമ്മയെ വീണ്ടും കണ്ടുമുട്ടുന്നതിനാണ് ആനക്കുട്ടിയുടെ സന്തോഷത്തോടെയുള്ള ഈ യാത്ര എന്ന് സുധാ രാമന്റെ ട്വീറ്റിൽ പറയുന്നു.

Related Posts