200 ബില്യൺ ഡോളർ നഷ്ടപ്പെടുന്ന ആദ്യ വ്യക്തിയായി എലോൺ മസ്ക്

ദില്ലി: സ്വന്തം സ്വത്തിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ടെസ്ല തലവൻ എലോൺ മസ്ക്. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം ടെസ്ല ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് 51 കാരനായ മസ്കിന്‍റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ മസ്ക്, ജെഫ് ബെസോസിന് ശേഷം 200 ബില്യൺ ഡോളറിലധികം സമ്പാദിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്. 2021 നവംബർ 4ന് എലോൺ മസ്കിന്‍റെ ആസ്തി 340 ബില്യൺ ഡോളറിലെത്തിയിരുന്നു. ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോൾട്ട് മസ്കിനെ മറികടന്ന് ഒന്നാം നമ്പർ സ്ഥാനം നേടുന്നതുവരെ എലോൺ മസ്ക് ആയിരുന്നു ലോകത്തിലെ ഏറ്റവും ധനികൻ. ഒക്ടോബർ 21ന്, ടെസ്ല ആദ്യമായി ഒരു ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്ലയിൽ മേലുള്ള സമ്മർദ്ദം വർദ്ധിച്ചതോടെ ഓഹരികൾ ഇടിയാൻ തുടങ്ങി. ഈ വർഷം 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ വാങ്ങാനായി ടെസ്ലയുടെ ഓഹരികൾ മസ്ക് വിറ്റിരുന്നു. ട്വിറ്റർ ഏറ്റെടുക്കലിന് ശേഷം, മസ്ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായിരുന്നു, ഇത് ടെസ്ലയുടെ ഓഹരികൾ നഷ്ടപ്പെടാൻ കാരണമായി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം മസ്കിന്‍റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്ലയുടെ നിരവധി ഓഹരികൾ മസ്ക് വർഷം മുഴുവൻ വിറ്റു. ഏപ്രിൽ മുതൽ കുറഞ്ഞത് 23 ബില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന ടെസ്ല ഓഹരികൾ അദ്ദേഹം വിറ്റഴിച്ചിട്ടുണ്ടെന്നും നിലവിൽ മസ്കിന്‍റെ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷന്‍റെ ഓഹരി 44.8 ബില്യൺ ഡോളറാണെന്നും ബ്ലൂംബെർഗ് പറയുന്നു.

Related Posts