എലോൺ മസ്ക്കല്ല ഇനി 'മിസ്റ്റർ ട്വീറ്റ്'; പുതിയ പേരുമായി രംഗത്ത്
സ്പേസ് എക്സിന്‍റെയും ടെസ്ലയുടെയും സ്ഥാപകനും സിഇഒയുമായ എലോൺ മസ്ക് തന്‍റെ വിചിത്രവും നർമ്മപരവുമായ ട്വീറ്റുകളിലൂടെ ധാരാളം ആരാധകരെയും ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ട്. ട്വിറ്റർ സ്വന്തമാക്കിയ ശേഷം ഇത്തരം ട്വീറ്റുകളുടെ എണ്ണവും വർദ്ധിച്ചു. പതിവുപോലെ പുതിയ രസകരമായ ട്വീറ്റുമായി എത്തിയിരിക്കുകയാണ് മസ്ക്. ടെസ്ല ബോസിന്‍റെ ഏറ്റവും പുതിയ ട്വീറ്റ് അദ്ദേഹത്തിന്‍റെ ട്വിറ്റർ പേരിലെ മാറ്റവുമായി ബന്ധപ്പെട്ടാണ്.'എലോൺ മസ്ക്' എന്നതിനുപകരം 'മിസ്റ്റർ ട്വീറ്റ്' എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ട്വിറ്ററിലെ പേര്. "എന്‍റെ പേര് ട്വിറ്റർ മിസ്റ്റർ ട്വീറ്റ് എന്നാക്കി മാറ്റി, ട്വിറ്റർ എന്നെ അത് പഴയ പോലാക്കാൻ അനുവദിക്കുന്നില്ല..." ചിരിക്കുന്ന ഇമോജിയോടൊപ്പം മസ്ക് ട്വിറ്ററിൽ കുറിച്ചു.