ലോകത്തെ ഏറ്റവും വലിയ ധനികൻ ഇനി മസ്ക് അല്ല; ഒന്നാമനായി ബെര്‍ണാഡ് അര്‍ണോള്‍ട്ട്

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന ബഹുമതി എലോൺ മസ്കിന് നഷ്ടമായി. ഫ്രാന്‍സിലെ ബെർണാഡ് അർനോൾട്ട് (ചെയർമാൻ, എൽവിഎംഎച്ച് മോയിറ്റ് ഹെന്നസി ലൂയിസ് വിറ്റൺ) മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം, ബെർണാഡിന്‍റെ ആസ്തി 171 ബില്യൺ ഡോളറാണ് (14.12 ലക്ഷം കോടി രൂപ). രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടെസ്ല സിഇഒ മസ്കിന്‍റെ ആസ്തി 164 ബില്യൺ ഡോളറാണ് (13.55 ലക്ഷം കോടി രൂപ). ടെസ്ലയുടെ ഓഹരികൾ ഇന്നലെ 4.09 ശതമാനം ഇടിഞ്ഞിരുന്നു. 2022 ന്‍റെ തുടക്കം മുതൽ, കമ്പനിയുടെ ഓഹരികൾ 59 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ മസ്കിന്‍റെ ആസ്തിയിൽ 107 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് ഉണ്ടായത്. 2021 ജനുവരിയിൽ, 185 ബില്യൺ ഡോളർ ആസ്തിയുമായി മസ്ക് ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഒന്നാമതെത്തി. 125 ബില്യൺ ഡോളർ ആസ്തിയുള്ള ഇന്ത്യയുടെ ഗൗതം അദാനിയാണ് പട്ടികയിൽ മൂന്നാമത്.

Related Posts