എലോൺ മസ്കിന് മകൾ പിറന്നു; എക്സാ ഡാർക്ക് സൈഡ്റിയൽ എന്ന് പേര്
ശതകോടീശ്വരൻ എലോൺ മസ്‌കിനും സംഗീതജ്ഞ ഗ്രിംസിനും രണ്ടാമത്തെ കുട്ടി ജനിച്ചു. എക്സാ ഡാർക്ക് സൈഡ്റിയൽ മസ്‌ക് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. മാതാപിതാക്കൾ അവളെ വൈ എന്ന് വിളിക്കും. എക്സ് ആഷ് എ-12 എന്നാണ് മകൻ്റെ പേര്. എക്സ് എന്നാണ് അവനെ വിളിക്കുന്നത്.
നേരത്തേ മസ്കിൻ്റെ മകൻ്റെ പേര് എഴുതിയിരിക്കുന്നത് കണ്ട് (X Æ A-Xii) എങ്ങനെയാണ് ഉച്ചരിക്കുക എന്നറിയാതെ തല ചൊറിഞ്ഞിരുന്ന അനുഭവം നെറ്റിസൺസിന് ഉണ്ടായിരുന്നു. ഒടുവിൽ മസ്ക് തന്നെയാണ് സഹായത്തിനെത്തിയത്.
മകൻ്റെ ഗർഭധാരണ സമയത്ത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ സറഗസിയിലൂടെയാണ് മകൾക്ക് ജന്മം നൽകിയതെന്ന് ഗ്രിംസ് വെളിപ്പെടുത്തി. കഴിഞ്ഞ ഡിസംബറിൽ കുഞ്ഞ് ജനിച്ചെങ്കിലും ഇക്കാര്യം ഇതേവരെ വെളിപ്പെടുത്തിയിരുന്നില്ല.
ഭാഗികമായി വേർപിരിഞ്ഞ അവസ്ഥയിലാണ് താനും ഗ്രിംസുമെന്ന് അൽപനാൾ മുമ്പ് മസ്ക് പറഞ്ഞിരുന്നു. മകൻ എക്സിനെ മസ്ക് നോക്കുമെന്നും മകൾ വൈ തൻ്റെ കസ്റ്റഡിയിൽ ആയിരിക്കും എന്നുമാണ് ഗ്രിംസ് ഇപ്പോൾ പറയുന്നത്.