തനിച്ച് താമസിക്കുന്ന വയോധികയ്ക്ക് സുരക്ഷിത ഭവനമൊരുക്കി കയ്പമംഗലത്തെ എമർജൻസി റെസ്ക്യു ഫോഴ്സ് കൂട്ടായ്മ.

കയ്പമംഗലം:

കയ്പമംഗലത്തെ എമർജൻസി റെസ്ക്യു ഫോഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വയോധികയ്ക്ക് സുരക്ഷിതമായ ഭവനാമൊരുക്കി. 35 മണിക്കൂർ കൊണ്ടാണ് വാസയോഗ്യമല്ലാതെ കിടന്നിരുന്ന കൂരിക്കുഴി കമ്പനിക്കടവിൽ താമസിക്കുന്ന കളത്തിൽ സുമതിയുടെ വീട് ഇ ആർ എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നവീകരിച്ചത്. ഭർത്താവും മകനും മരണപ്പെട്ടതിന് ശേഷം ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിൽ സുമതിയമ്മ തനിച്ചാണ് താമസിച്ചിരുന്നത്. നാല് ദിവസം മുമ്പ് ഇവരുടെ ദുരവസ്ഥയറിഞ്ഞ ഇ ആർ എഫ് പ്രവർത്തകർ വീട് നവീകരച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. കൂട്ടായ്മ അംഗങ്ങളിൽ നിന്ന് സമാഹരിച്ച പണമുപയോഗിച്ചാണ് വീട് വാസയോഗ്യമാക്കിയത്. ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എൽ നവീകരിച്ച വീട് കൈമാറി. ഇ ആർ എഫ് ജില്ലാ പ്രസിഡണ്ട് പ്രണവ് തലാശേരി അധ്യക്ഷനായി. കയ്പമംഗലം പോലീസ് എസ്എ ച്ച്ഒ കെ ജെ ജിനേഷ്, എസ് ഐ സുജിത്ത്, സിനിമ - സീരിയൽ താരം ഷൈജൻ ശ്രീവത്സം, വാർഡ് മെമ്പർ സിബിൻ, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Posts