അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ എമർജൻസി മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ അഞ്ചാം ഘട്ടത്തിൽ എമർജൻസി മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഫ്യുമിഗേഷൻ മെഷീൻസ്, അണുനശീകരണ സ്പ്രേയർ, പി.പി ഇ കിറ്റുകൾ, ഓക്സിജൻ അളക്കുന്നതിന് ആവശ്യമായ പൾസ് ഓക്സീമീറ്ററുകൾ തുടങ്ങിയവ മൊബൈൽ യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ നാട്ടിക എം എൽ എ സി സി മുകുന്ദൻ എമർജൻസി മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങളിൽ ബ്ലോക്ക് ഭരണസമിതി അംഗങ്ങൾക്ക് തങ്ങളുടെ ഡിവിഷനുകളിൽ അടിയന്തിര ഘട്ടങ്ങകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എമർജൻസി കിറ്റുകളും എം എൽ എ വിതരണം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അരിമ്പൂർ, മണലൂർ, അന്തിക്കാട്, താന്ന്യം, ചാഴൂർ പഞ്ചായത്തുകളിൽ എമർജൻസി മൊബൈൽ യൂണിറ്റിന്റെ സേവനം ലഭ്യമാണെന്ന് ബ്ലോക്ക് പ്രസിഡന്റ്‌ അറിയിച്ചു. ഭരണ സമിതി അംഗം കെ കെ ശശീധരൻ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോളി വിജയൻ നന്ദിയും രേഖപ്പെടുത്തി.

Related Posts