മീറ്റിങ്ങിനിടെ ഇമോജികള്‍; പുത്തന്‍ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിള്‍ മീറ്റ്

വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വീഡിയോ കോൾ സമയത്ത് ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഗൂഗിൾ നൽകുന്നത്. ഇമോജികൾ കൊണ്ടുവരുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത്രയും കാലം വൈകി. ഓഡിയോ ഓഫ് ആണെങ്കിലും ഇമോജി ഉപയോഗിക്കാമെന്ന് ഗൂഗിൾ പറയുന്നു. വാട്ട്സ്ആപ്പിലെ പോലെ ഇമോജികളുടെ നിറം മാറ്റാനും ഗൂഗിൾ മീറ്റ് നിങ്ങളെ അനുവദിക്കുന്നു. ആദ്യ ഘട്ടത്തിൽ, വെബ് വഴി ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഐഒഎസിലും പുതിയ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കാൻ വൈകുമെന്നാണ് അറിയുന്നത്.

Related Posts