റഷ്യൻ ചാനലിൽ വാർത്താ അവതരണം തടസ്സപ്പെടുത്തി ജീവനക്കാരി

റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ചാനലിൽ വാർത്താ അവതരണം തടസ്സപ്പെടുത്തി അതേ ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാരി. ന്യൂസ് റീഡർ വാർത്ത വായിക്കുന്നതിനിടെ അവരുടെ പിറകിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഏന്തി പ്രത്യക്ഷപ്പെട്ടാണ് വ്യത്യസ്തമായ തരത്തിൽ പ്രതിഷേധം അരങ്ങേറിയത്. യുദ്ധത്തെ സംബന്ധിച്ച് ചാനൽ നൽകുന്ന വാർത്തകളെല്ലാം പച്ചക്കള്ളമാണെന്ന് പ്ലക്കാർഡിൽ എഴുതിവെച്ചിട്ടുണ്ട്.

റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ചാനലിൽ വാർത്താ അവതരണം തടസ്സപ്പെടുത്തി അതേ ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാരി. ന്യൂസ് റീഡർ വാർത്ത വായിക്കുന്നതിനിടെ അവരുടെ പിറകിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഏന്തി പ്രത്യക്ഷപ്പെട്ടാണ് വ്യത്യസ്തമായ തരത്തിൽ പ്രതിഷേധം അരങ്ങേറിയത്. യുദ്ധത്തെ സംബന്ധിച്ച് ചാനൽ നൽകുന്ന വാർത്തകളെല്ലാം പച്ചക്കള്ളമാണെന്ന് പ്ലക്കാർഡിൽ എഴുതിവെച്ചിട്ടുണ്ട്.റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ചാനലിൽ വാർത്താ അവതരണം തടസ്സപ്പെടുത്തി അതേ ചാനലിൽ ജോലി ചെയ്യുന്ന ജീവനക്കാരി. ന്യൂസ് റീഡർ വാർത്ത വായിക്കുന്നതിനിടെ അവരുടെ പിറകിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഏന്തി പ്രത്യക്ഷപ്പെട്ടാണ് വ്യത്യസ്തമായ തരത്തിൽ പ്രതിഷേധം അരങ്ങേറിയത്. യുദ്ധത്തെ സംബന്ധിച്ച് ചാനൽ നൽകുന്ന വാർത്തകളെല്ലാം പച്ചക്കള്ളമാണെന്ന് പ്ലക്കാർഡിൽ എഴുതിവെച്ചിട്ടുണ്ട്.

മരിയ ഒവ്സിയാനിക്കോവ എന്ന ജീവനക്കാരിയാണ് യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് ഉയർത്തി സ്വന്തം ചാനലിൽ പ്രേക്ഷകർ കാൺകെ പ്രതിഷേധിച്ചതെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്തു. അറിയപ്പെടുന്ന യുദ്ധവിരുദ്ധ പ്രവർത്തകയാണ് മരിയ.

മരിയയുടെ സോഷ്യൽ മീഡിയാ പേജിൽ യുദ്ധവിരുദ്ധ സന്ദേശങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിനെ വിമർശിക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉക്രയ്നിൽ ഇപ്പോൾ നടക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും റഷ്യ ആക്രമണകാരിയായ രാജ്യമാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പുതിന് മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു. ഉക്രേനിയൻ പൗരനാണ് മരിയയുടെ പിതാവ്. അമ്മ റഷ്യക്കാരിയാണ്.

Related Posts