ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: രണ്ട് നക്‌സലുകളെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്സലൈറ്റുകളെ വധിച്ചു. സുക്മയിലെ ഭേജി മേഖലയിലെ ദന്തേശ്പുരം വനമേഖലയില്‍ വെച്ചായിരുന്നു നക്സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. നക്സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏറയുടെ തലയ്ക്ക് എട്ടു ലക്ഷവും, ഭാര്യയ്ക്ക് മൂന്നു ലക്ഷവും പൊലീസ് വിലയിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ആയുധങ്ങളും നിരവധി സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് നക്സലുകള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സുക്മ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Related Posts