കുപ്‍വാരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരന്‍റെ പക്കൽ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.