ഏങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
By admin
ദോഹ: ഏങ്ങണ്ടിയൂർ പ്രവാസി ഖത്തർ കൂട്ടായ്മയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ജനുവരി27, വെള്ളിയാഴ്ച ഹമദ് മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഉച്ചക്ക് ഒരുമണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്‌ഘാടനം പ്രസിഡണ്ട് ഷംനാസ് തെരുവത്ത് രക്തം ദാനം ചെയ്ത് നിർവ്വഹിച്ചു. നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ എൺപതോളം അംഗങ്ങൾ രക്തം ദാനം ചെയ്തു.