ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാ വിഷ്ണു ശിവക്ഷേത്രത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.

ഏങ്ങണ്ടിയൂർ:

തിരുമംഗലം ശ്രീ മഹാ വിഷ്ണു ശിവക്ഷേത്രത്തിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ടി എൻ പ്രതാപൻ എം പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി അദ്ധ്യക്ഷനായി. കൃഷി ഓഫീസർ വി.എസ് പ്രതീഷ്, സി.എം നൗഷാദ്, ഉണ്ണികൃഷ്ണൻ കാര്യാട്ട്, മനോജ് തച്ചപ്പുള്ളി, ഇർഷാദ് ചേറ്റുവ, രാധിക സജീവ്, ആദിത്യൻ എമ്പ്രാന്തിരി ,ആദർശ് സജീവ്, ജയൻ എമ്പ്രാന്തിരി, നാഗരാജ് ഗോറെ എന്നിവർ സന്നിഹിതരായിരുന്നു. വെണ്ട, തക്കാളി, പച്ചമുളക്, കൊത്തമര, വഴുതന, പയർ, അമര, തുവര എന്നീ പത്തോളം പച്ചക്കറികളാണ് വിളവെടുത്തത്. വിളവെടുത്ത പച്ചക്കറികൾ ഭക്തർക്ക് നൽകി. നാദസ്വര മേളത്തിൻ്റെ അകമ്പടിയോടെ പൂർണ്ണ കുംഭം നൽകി സജീവ് എമ്പ്രാന്തിരി സ്വീകരിച്ചു. എംപിയുടെ ലൈബ്രറിയിലേക്കുള്ള പുസ്തകം എം.പി ഏറ്റുവാങ്ങി.

Related Posts