ഏങ്ങണ്ടിയൂർ, ഏത്തായിയിൽ കുടിവെള്ളം പാഴായി പോകുന്നതായി പരാതി.

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ ഏത്തായി എന്ന സ്ഥലത്ത് നാഷണൽ ഹൈവെയിൽ കുടിവെള്ളം പാഴായി പോകുന്നതായി പരാതി . പൈപ്പിലെ പൊട്ടൽ മൂലം വെള്ളം പാഴായി പോകുന്ന അവസ്ഥ ഉള്ളതിനാൽ ചേറ്റുവ, പടന്ന പരിസരത്ത് വെള്ളം തീരെ എത്താത്ത സാഹചര്യം ഉണ്ടാകുന്നതായി സ്ഥലവാസികൾ പരാതി ഉന്നയിച്ചു . ഇതുമൂലം വെള്ളം പുറത്തു നിന്നും കാശ് കൊടുത്തു വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും സ്ഥലവാസികൾ പറയുന്നു .വാട്ടർ അതോറിറ്റി വെള്ളം പമ്പുചെയ്യുന്ന സമയങ്ങളിൽ പോലും ഉത്തരം സാഹചര്യങ്ങൾ ഉള്ളതിനാൽ വെള്ളം ലഭ്യമാവുന്നില്ല . ഈ വിഷയത്തിൽ പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും സത്വര ഇടപെടൽ പ്രതീക്ഷിക്കുകയാണ് ചേറ്റുവ പടന്ന പരിസര വാസികൾ. വെള്ളത്തിനായി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും വേഗം തന്നെ ഇതിനൊരു പരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

Related Posts