ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ വിജയദശമി ആഘോഷപരിപാടി സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ പ്രശസ്ത ചരിത്രകാരനും സ്കൂൾ മാനേജരുമായ വേലായുധൻ പണിക്കശ്ശേരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് കൊണ്ട് വിജയദശമി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഈ സുദിനത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ സി.ബി. എസ്. ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് വിജയോത്സവിന്റെ ഉദ്ഘാടനകർമ്മം നാട്ടിക ശ്രീനാരായണ കോളേജ്‌ പ്രിൻസിപ്പാൾ ഡോ.ജയ പി.എസ്‌ നിർവ്വഹിച്ചു. സ്കൂൾ മാനേജർ വേലായുധൻ പണിക്കശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ വിജയം ടി.ആർ സ്വാഗതം പറഞ്ഞു. സ്കൂൾ ക്ഷേമസമിതി വൈസ് പ്രസിഡണ്ട് കെ.വി ഷിനോദ്, മാതൃഭാരതി പ്രസിഡണ്ട് എൻ.പി ആശാലത , ദീനദയാൽട്രസ്റ്റ് സെക്രട്ടറി ഐ. എ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുമോദന ചടങ്ങിൽ മലയാളം സംസ്കൃതം വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥികളെയും മലയാളം അധ്യാപിക ലതിക കെ. എസ് ,സംസ്‌കൃതം അധ്യാപിക സ്മിത എൻ. ആർ എന്നിവരെയും അനുമോദിച്ചു. ചടങ്ങിന് വൈസ് പ്രിൻസിപ്പൽ ബിന്ദു സി നന്ദി പറഞ്ഞു.

Related Posts