കരസേനയുടെ എന്‍ജിനീയറിങ് വൈഭവം; ലഡാക്കില്‍ നദിക്ക് കുറുകെ പാലം
ന്യൂഡല്‍ഹി: കരസേനയുടെ എന്‍ജിനീയറിങ് വൈഭവം വ്യക്തമാക്കുന്ന, ലഡാക്കില്‍ സിന്ധു നദിക്കു കുറുകേയുള്ള പാലനിര്‍മാണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ആര്‍മി. ഒരു ഭൂപ്രദേശവും അല്ലെങ്കില്‍ ഉയരവും മറികടക്കാന്‍ കഴിയാത്തതല്ല എന്ന തലക്കെട്ടോടെയാണ് ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിലെ സപ്ത ശക്തി എന്‍ജിനീയര്‍മാരാണ് ദൃശ്യങ്ങളില്‍ കാണുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സൈനിക-ചരക്കുനീക്കങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.