തമിഴ്നാട്ടിൽ നിന്നുള്ള എഞ്ചിനീയറിങ്ങ് വിദ്യാർഥി ഉക്രയ്ൻ സൈന്യത്തിൽ ചേർന്നെന്ന് റിപ്പോർട്ടുകൾ

തമിഴ്നാട്ടിൽ നിന്നുള്ള എഞ്ചിനീയറിങ്ങ് വിദ്യാർഥി സ്വയം സന്നദ്ധനായി ഉക്രയ്ൻ സേനയിൽ ചേർന്നെന്ന് റിപ്പോർട്ടുകൾ. കോയമ്പത്തൂരിലെ തുടലിയൂർ ഗ്രാമത്തിൽനിന്നുള്ള എയ്റൊസ്പേസ് എഞ്ചിനീയറിങ്ങ് വിദ്യാർഥിയായ സൈനികേഷ് രവിചന്ദ്രൻ എന്ന 21 കാരനാണ് ഉക്രയ്ൻ സൈന്യത്തിൽ ചേർന്നത്.

ഉക്രയ്നിലെ സന്നദ്ധ സേവകരുടെ പാരാ മിലിട്ടറി വിഭാഗത്തിലാണ് വിദ്യാർഥി ചേർന്നത്. കീവ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിലെ മുൻനിര സർവകലാശാലയായ ഖാർകീവ് ഏവിയേഷനിലെ അഞ്ചാം വർഷ വിദ്യാർഥിയാണ് രവിചന്ദ്രൻ. രണ്ടുദിവസം മുമ്പ് സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോയമ്പത്തൂരിൽ എത്തി വിദ്യാർഥിയെപ്പറ്റി അന്വേഷിച്ചതായി പറയപ്പെടുന്നു.

സൈന്യത്തിൽ ചേരാനുളള്ള അതിയായ ആഗ്രഹവുമായി നടക്കുന്ന ആളാണ് രവിചന്ദ്രൻ എന്ന് കുടുംബം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഉയരക്കുറവ് കാരണം രണ്ട് തവണ സൈന്യത്തിലേക്കുള്ള റിക്രൂട്മെന്റിൽ ഇയാൾ തഴയപ്പെട്ടിട്ടുണ്ട്. വിദ്യാർഥിയുടെ മുറിയുടെ ചുവരുകൾ നിറയെ സൈനികരുടെ ഫോട്ടോകൾ ഒട്ടിച്ചു വെച്ചിട്ടുള്ളതായി കണ്ടെത്തി. ഒരിക്കൽ യു എസ് മിലിട്ടറിയിൽ ചേരാൻ ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ പോയി ഇയാൾ അന്വേഷിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Related Posts