'എന്റെ മഴ' ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി
അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്റെ മഴ'. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് റിലീസിന് ഒരുങ്ങുന്നു. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി 'എന്റെ മഴ' ക്കുണ്ട്. അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ ജയകുമാർ, പവിത്രൻ, ഉദയശങ്കർ, എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവർ ചേർന്നാണ്. മനോജ് കെ ജയനെ കൂടാതെ നരേൻ, നെടുമുടി വേണു, മാസ്റ്റർ അൻമയ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിടുന്നു.