'എന്റെ നാട് ലഹരി വിമുക്തം' വലപ്പാട് പുത്തൻപള്ളി മഹല്ല് കമ്മിറ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ads banner.png

വലപ്പാട് പുത്തൻപള്ളി മഹല്ല് കമ്മിറ്റി ബാബുൽ ഉലൂം മദ്രസാ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള ബോധവത്കരണ ക്ലാസ് റിട്ടയെർഡ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ റാഫി ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി. സമൂഹത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങി നിരവധി പേർ മയക്കുമരുന്നിന് അടിമകളായി തീർന്നിട്ടുണ്ടന്നും കൃത്യമായ ബോധവത്കരണത്തോടെയും രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലിലൂടെയും മാത്രമേ ഇതിന് അന്ത്യം കുറിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പുത്തൻപള്ളി മഹല്ല് ഖത്തിബ് അബ്ദുസമദ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി, സെക്രട്ടറി ആർ എ സത്താർ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് സത്താർ ചിറക്കുഴി അധ്യക്ഷ പ്രസംഗവും വികസന സമിതി ചെയർമാൻ നൗഷാദ് ആറ്റുപറമ്പത്ത് ആമുഖ പ്രഭാഷണവും നടത്തി. മഹല്ല് ട്രെഷറർ ഇസ്മായിൽ, വൈസ് പ്രസിഡണ്ട് മൻസൂർ, ജോ: സെക്രട്ടറിമാരായ മുഹമ്മദ്‌ ഷെരിഫ്, ബഷിർ. കെ, സിറാജ്, സിദ്ധിക്ക്, ബഷീർ പി കെ, മുഹമ്മദ്‌ ബഷിർ, അബ്ദുൽ ബഷിർ എന്നിവർ സംസാരിച്ചു.

Related Posts