സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും പുതിയ സംരംഭകർക്കും വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐ ഇ ഡി), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 മുതൽ 29 വരെ എറണാകുളം ജില്ലയിൽ കളമശ്ശേരി കെ ഐ ഇ ഡി ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം നടക്കുന്നത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തികച്ചും സൗജന്യമായിട്ടാണ് ഈ കോഴ്സ് നൽകുന്നത്. താല്പര്യമുള്ളവർ കെ ഐ ഐ ഡി വെബ്സൈറ്റ് ആയ www.kied.infoൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484 2532890 / 2550322.

Related Posts