കിഷോർകുമാർ പുരസ്കാരത്തിന് എൻട്രികൾ സമർപിക്കാനുള്ള തീയതി നീട്ടി
മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള കിഷോർകുമാർ പുരസ്കാരത്തിന് എൻട്രികൾ സമർപിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റിയാണ് പുരസ്കാരം നൽകുന്നത്.
25,000 രൂപയും ടി പി പ്രേംജി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 2021 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ സെന്‍സര്‍ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് പരിഗണിക്കുക.
എൻട്രികൾ അപ് ലോഡ് ചെയ്ത് ഓൺ ലൈൻ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. filmsocietyjanachithra@gmail.com എന്ന മെയിൽ ഐഡി യിലാണ് എൻട്രികൾ അയയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9656928738 എന്ന നമ്പറിൽ ബന്ധപ്പെടുക.