പരിസ്ഥിതി ദിനാചരണത്തിൽ മുറ്റിച്ചൂർ പാലത്തിനു സമീപം വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു

മുറ്റിച്ചൂർ : പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി അബ്താൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുറ്റിച്ചൂർ പാലത്തിനു സമീപത്തായി വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു. അന്തിക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശാന്ത സോളമൻ നമ്മൾ വീടുകളിൽ ഉല്പാദിപ്പിക്കുന്ന ഖരമാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിയാതെ ജൈവം,അജൈവം എന്നിങ്ങനെ തരംതിരിച്ച് ശേഖരിക്കുകയും ജൈവ മാലിന്യം അവരവരുടെ വീട്ടിൽ ശാസ്ത്രീയമായി സംസ്കരിക്കുകയും അജൈവമാലിന്യങ്ങൾ പുന:ചംക്രമണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യണമെന്നും പറഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ഈ ഭൂമിയുടെ ഹരിത ശോഭയ്ക്ക് കോട്ടം വരുത്തുന്നതും പ്രകൃതിക്ക് ദോഷം വരുത്തുന്നതുമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കണമെന്നും പ്രകൃതിക്കിണങ്ങുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കണമെന്നും മഹല്ല് സെക്രട്ടറി പി യു ഷിയാസ് ആശംസ സന്ദേശം നൽകി സംസാരിച്ചു.

ക്ലബ് പ്രസിഡണ്ട് അൻവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ് ഭാരവാഹികളായ സഫീർ, ജാസി,ഇർഫാൻ നേതൃത്വം നൽകി. മിഖ്ദാദ് കെ എസ് പരിസ്ഥിതി ദിന പ്രതിജ്ഞ അവതരിപ്പിച്ചു. സെക്രട്ടറി അസ്‌ലം ടി എ സ്വാഗതം പറഞ്ഞ ചടങ്ങിന് റിയാസ് കെ എസ് നന്ദി പറഞ്ഞു.

Related Posts