എറണാകുളം കളക്ടർ രേണുരാജിന് സ്ഥലം മാറ്റം; പുതിയ കളക്ടർ എൻഎസ്കെ ഉമേഷ്

തിരുവനന്തപുരം: ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എറണാകുളം കലക്ടർ രേണു രാജിനെ വയനാട് കളക്ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ എസ് കെ ഉമേഷാണ് എറണാകുളം കലക്ടർ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ തീപിടിത്തം വിവാദമായ പശ്ചാത്തലത്തിലാണ് രേണു രാജിന്‍റെ സ്ഥലംമാറ്റം. കേസ് പരിഗണിച്ചപ്പോൾ കളക്ടർ ഹാജരാകാത്തതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തൃശൂർ കളക്ടർ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. വയനാട് കളക്ടർ എ ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടർ വി.ആർ.കെ തേജയെ തൃശൂർ കളക്ടറായി മാറ്റി നിയമിച്ചു.

Related Posts