എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റ് 'EDA ഓണനിലാവ് 2022" സംഘടിപ്പിച്ചു


കുവൈറ്റ് : എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷ പരിപാടിയായ - " EDA ഓണനിലാവ് 2022" ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ. ജാസ്സി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. ആൽഫ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ മോണ ഗുലാം വിശിഷ്ടാതിഥിയായി പങ്കെടുത്തു. പ്രസിഡണ്ട് ജോമോൻ കോയിക്കരയുടെ അധ്യക്ഷതയിൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ ട്രഷറർ ബാബു എബ്രഹാം ജോൺ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ രക്ഷാധികാരികളായ വർഗീസ് പോൾ, സജി വർഗീസ്, ജനറൽ കോർഡിനേറ്റർ തങ്കച്ചൻ ജോസഫ്, അഡ്വൈസറി ചെയർമാൻ ജിനോ. എം. കെ, മഹിളാവേദി ചെയർപേഴ്സൺ ലിസ്സ വർഗീസ്, ബാലവേദി പ്രസിഡണ്ട് സ്ലാനിയ പെയിറ്റൻ, ഏരിയ കൺവീനർമാരായ ബിജു. എം. വൈ, വിനോദ് ചന്ദ്രൻ, ഫ്രാൻസിസ് കെ. എം, ജോസഫ് റാഫെൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

'EDA ഓണനിലാവ് 2022' നോട് അനുബന്ധിച്ചു പുറത്തിറങ്ങിയ സോവനീർ അജി മത്തായി വിശിഷ്ടാതിഥി മോണ ഗുലാമിന് നൽകി പ്രകാശനം ചെയ്തു. 'EDA ഓണനിലാവ് 2022' കൺവീനർ ബാലകൃഷ്ണ മല്ല്യ നന്ദി രേഖപെടുത്തി. ജാസ്സി ഗിഫ്റ്റ്, പ്രമുഖ ടെലിവിഷൻ താരം അരുൺ ഗിന്നസ് എന്നിവരുട കലാപരിപാടികളും, അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപടികളായ മെഗാ തിരുവാതിര, ഡാൻസ്, പാട്ട്, ഡിലൈറ്റ് മ്യൂസിക് ബാൻഡ് ഗാനമേള, DK ഡാൻസ് ഗ്രൂപ്പ് അതിമനോഹരമായ ഡാൻസുകൾ, മാവേലി എഴുന്നള്ളിപ്പ്, ചെണ്ട മേളം, പുലികളി, കുമ്മാട്ടി, എന്നിവയും അരങ്ങേറി. രാവിലെ നടന്ന പായസം മത്സരത്തിൽ സാൽമിയ യൂണിറ്റിലെ ദീപ ജോസഫ് ഒന്നാം സമ്മാനം നേടി. വിവിധ കമ്മിറ്റി ഭാരവാഹികളായ ജിയോ മത്തായി, സാബു പോൾ, ഷജിനി അജി, റൊമാനസ് പെയിറ്റൻ, ജോസഫ് കൊമ്പാറാ, റെജി ജോർജ്, ജിജു പോൾ, അനു കാർത്തികേയൻ,വർഗീസൻ,ജോബി ഈരാളി, പ്രവീൺ ജോസഫ്, രവീന്ദ്രൻ, വർഗീസ്. കെ. എം, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രിൻസ് ബേബി, ബിന്ദു പ്രിൻസ്, ജോളി എന്നിവർ അവതാരകർ ആയിരുന്നു.
