കണക്കാട്ടുശ്ശേരി പാലം നാടിന് സമർപ്പിച്ചു
പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കണക്കാട്ടുശ്ശേരി പാലം യാഥാർത്ഥ്യമായി. കയ്പമംഗലം ഗ്രാമ പഞ്ചായത്തിലെ കണക്കാട്ടുശ്ശേരി പാലത്തിന്റെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ 2019 - 2020 ആസ്തിവികസന ഫണ്ടിൽ നിന്നും 49.58 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 21 മീറ്റർ നീളമുള്ള പാലത്തിന് 4.40 മീറ്ററാണ് വീതി.
ചടങ്ങിൽ കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് എ ഇ ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ സുകന്യ ടീച്ചർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു വൈ ഷെമീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ കെ ബേബി, ബി എസ് ശക്തിധരൻ , കെ വി തമ്പി , മുൻ മെമ്പർ പി ടി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.