യൂറോ 2020; ഇറ്റലി ഫൈനലിൽ, സ്‌പെയിനിനെ പരാജയപ്പെടുത്തിയത് പെനൽറ്റിയിൽ.

യൂറോയിൽ സെമി ഫൈനലിൽ കാളക്കൂറ്റൻ മാരെ നേരിട്ട അസൂറികളുടെ കളിയുടെ ശൈലി മാറ്റം വരുത്തിയ ദിവസം. അവരുടെ പഴയ പ്രതിരോധ ശൈലിയിലേക്ക് മടങ്ങിയെത്തിയത് കൊണ്ടുതന്നെ ഫൈനലിലേക്ക് പെനാൽറ്റിയിലൂടെ സ്പെയിനിനെ മുട്ടുകുത്തിച്ചു.

ഗ്രൂപ്പ് ഘട്ടങ്ങളിൽ അവർ കൗണ്ടർ അറ്റാക്ക് വഴിയുള്ള സ്കോറിംഗുകളിലൂടെ ശ്രദ്ധേയമായിരുന്നു. അവസാന 16 ൽ ഓസ്ട്രിയയെ തോൽപ്പിക്കാൻ അസൂറികൾക്ക് അധിക സമയം ആവശ്യമായിരുന്നു, തുടർന്ന് ഒന്നാം റാങ്കുകാരായ ബെൽജിയത്തെ 2-1 ന് പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.

2018 ലോകകപ്പിന് യോഗ്യത നേടുന്നതിൽ പോലും പരാജയപ്പെട്ട ഒരു ടീമിനെ കോച്ച് മാൻസിനി വളരെ സമർത്ഥമായി വീഴ്ചകളിലെ പാഠം ഉൾക്കൊണ്ടുകൊണ്ട് അവരെ ഫൈനലിലേക്ക് നയിച്ചു.

അതിശയകരമെന്നു പറയട്ടെ, നാല് തവണ ലോക ചാമ്പ്യന്മാരായ അസൂറികൾ 1968ൽ ഒരു തവണ മാത്രമേ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ളൂ. 2000, 2012 ഫൈനലുകളിൽ അവർക്ക് ഫൈനലിൽ കാലിടറി.പക്ഷേ ഇത്തവണ വെംബ്ലിയിൽ നടക്കുന്ന കലാശപ്പോരിന് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

പരിക്കേറ്റ ലിയോനാർഡോ സ്പിനാസോളയ്ക്ക് പകരക്കാരനായി വന്നത് ഇടംകാലനായ പകരക്കാരനായിരുന്ന എമേഴ്സൺ ആണ്.ആദ്യ പകുതിയിലെ ഒരേയൊരു ശ്രമം ബാറിൽ തട്ടി പൊലിഞ്ഞു.

ഗോൾകീപ്പർ ഡോണറുമ്മയിൽ നിന്ന് ആരംഭിച്ച ഒരു പ്രത്യാക്രമണത്തിൽ നിന്നാണ് അവരുടെ മുന്നേറ്റം. ബോക്സിന്റെ അരികിൽ നിന്ന് ചിസയുടെ മികച്ച ഫിനിഷോടെ അവസാനിച്ചു.

കളി അവസാനിക്കുമ്പോൾ അവർക്ക് രണ്ട് അവസരങ്ങളുണ്ടായിരുന്നുവെങ്കിലും മൊറാറ്റ സമനില നേടുന്നതിനുമുമ്പ് ഡൊമെനിക്കോ ബെരാർഡി സൈമണിന് നേരെ വെടിയുതിർത്തു. അതിനുശേഷം അവർ പെനാൽറ്റികൾക്കായി കളിക്കുന്നതുപോലെ കാണപ്പെട്ടു.

പകരക്കാരനായ അൽവാരോ മൊറാറ്റയ്‌ക്കൊപ്പം ഡാനി ഓൾമോ മനോഹരമായ കോമ്പിനേഷനിലൂടെ സ്പെയിനിന് സമനില പിടിക്കാൻ സഹായകരമായി. യൂറോ യിലെ തന്നെ കരുത്തരായ ഇറ്റാലിയൻ പ്രതിരോധനിര യെ പൊട്ടിച്ചു മൊറൊറ്റയിലൂടെ 80 ആം മിനുട്ടിൽ കാളക്കൂറ്റന്മാർ സമനില പിടിച്ചു.

മാനുവൽ ലോക്കറ്റെല്ലിയുടെ പെനാൽറ്റി സ്പെയിൻ കീപ്പർ തടുത്തപ്പോൾ അസൂറികൾ പെനാൽറ്റി യിൽ വീഴുമെന്ന് തോന്നിയ നിമിഷം. പക്ഷേ അവർ ബാക്കി സ്പോട്ട് കിക്കുകൾ മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.

ഈ യൂറോയിൽ സ്പെയിൻ 13 ഗോളുകളുമായി ടോപ് സ്കോറർമാരായിരുന്നെങ്കിലും അതിൽ പത്ത് ഗോളുകൾ രണ്ട് കളികളിലാണ് വന്നത്, അല്ലാത്തപക്ഷം അവർ ഗോളടിക്കാൻ മറന്ന കാളക്കൂറ്റന്മാരെയാണ് കണ്ടത്. യൂറോ 2020 ൽ 90 മിനിറ്റിനുള്ളിൽ അവർ തോൽപ്പിച്ച ഏക ടീം സ്ലൊവാക്യയാണ്.

അസൂറികൾക്കെതിരെ മികച്ച ഫോമിലുള്ള മൊറാറ്റയെ ബെഞ്ചിൽ ഇരുത്തി സ്‌ട്രൈക്കറില്ലാതെയാണ് ഇറങ്ങിയത്. മൈക്കൽ ഒയാർസബലും ഡാനി ഓൾമോയും കളത്തിൽ സജീവമായെങ്കിലും എന്നാൽ ഗോളടിക്കാൻ മറന്നവരെ പോലെയും ആയി.

2008, 2010, 2012 വർഷങ്ങളിൽ ലോക ഫുട്ബോളിൽ ആധിപത്യം പുലർത്തിയ വിജയങ്ങൾ ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ മുമ്പ് നടന്ന അഞ്ച് സെമി ഫൈനലുകളിലും സ്പെയിൻ വിജയിച്ചിരുന്നു, എന്നാൽ ആ 100% തേരോട്ടം ഇപ്പോൾ അവസാനിച്ചു. നല്ല ഫുട്ബോൾ കളിച്ചു എന്നതിനപ്പുറം ഈ യൂറോയിൽ മിക്ക മത്സരങ്ങളിലും ഗോളടിക്കാൻ മറന്നുപോയി.

ഷൂട്ടൗട്ടിൽ മൊറാട്ടയുടെയും ഓൾമോയുടെയും ദുർബലമായ കിക്കുകൾ സ്പെയിനിന്റെ വിധിയെഴുതി. മത്സരത്തിൽ പൂർണ്ണമായും ഓൾമോ തിളങ്ങിയെങ്കിലും അതൊരു വിജയത്തിലേക്ക് എത്തിക്കാനായില്ല.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ ടൂർണമെന്റ്ലെ കറുത്ത കുതിരകളായ ഡെന്മാർക്ക് നേരിടും.

ഇക്ബാൽ മുറ്റിച്ചൂർ

Related Posts