യൂറോ 2021; ഫിൻലാൻഡ് ഡെൻമാർക്കിനെ ഒരു ഗോളിന് തോൽപ്പിച്ചു.

ഡെന്മാർക്ക് താരം എറിക്സൺ കളിക്കിടെ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം പ്രാർത്ഥനയോടെ വേദനയോടെ നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ എറിക്സൺ അപകട നില തരണം ചെയ്തു.

ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഏറെ വൈകി പുനരാരംഭിച്ച ശനിയാഴ്ച നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഡെൻമാർക്കിനെതിരെ ഫിൻലാൻഡിന് 1-0 വിജയം. ജോയൽ പൊജാൻപാലോയുടെ ഗോളിലാണ് വിജയിച്ചത്. മാത്രമല്ല, ഫിൻലാൻഡ് കീപ്പർ ലൂക്കാസ് ഹ്രഡെക്കി പെനാൽറ്റി തടുത്തതും നിർണായകമായി.
ആദ്യ പകുതി അവസാനിക്കുമ്പോൾ എറിക്സന് അടിയന്തിര വൈദ്യചികിത്സ ആവശ്യമായി വന്നതിനെത്തുടർന്ന് 90 മിനിറ്റോളം കളി നിർത്തിവച്ചു. എറിക്സൻ ഉണർന്നിരിക്കുകയാണെന്നും അപകടനില തരണം ചെയ്തുവെന്നും ഡാനിഷ് സോക്കർ ഫെഡറേഷൻ അറിയിച്ചു.
തീർച്ചയായും ഏതൊരു ടീമിനും തങ്ങളുടെ സഹ കളിക്കാരൻ കൺമുന്നിൽ പറ്റുന്ന അപകടം കണ്ടുകൊണ്ട് അത്തരം വിഷമകരമായ അവസ്ഥയിൽനിന്ന് നല്ല ഒരു ഗെയിം കളിക്കാൻ കഴിയില്ല എന്ന് ”ഡെൻമാർക്ക് കോച്ച് കാസ്പർ ഹുൽമണ്ട് പറഞ്ഞു. “ഞങ്ങൾ ചെയ്യാൻ ശ്രമിച്ചത് അവിശ്വസനീയമായിരുന്നു. കളിക്കാർ പുറത്തുപോയി രണ്ടാം പകുതി കളിക്കാൻ ശ്രമിക്കുകയും ഇപ്പോഴും ആധിപത്യം പുലർത്തുകയും ചെയ്തത് അവിശ്വസനീയമാണ്. ”

കളി പുനരാരംഭിച്ചപ്പോൾ, 60-ാം മിനിറ്റിൽ ജോഹാകിം മാഹേലിനു മുകളിലൂടെ ജെറെ യുറോനിൽ നിന്ന് ലഭിച്ച ക്രോസ് വളരെ കൃത്യമായി വലയിൽ എത്തിച്ച പോഹൻപാലോ ഫിൻ‌ലാൻഡിനെ മുന്നിലെത്തിച്ചു. ഗോൾകീപ്പർ കാസ്പർ ഷ്മൈച്ചൽ പന്തിൽ കൈ തട്ടിയെങ്കിലും അത് തടഞ്ഞുനിർത്താൻ ആയില്ല.
എറിക്സനുമായി ഉറ്റ ചങ്ങാതിമാരായ ഡെൻമാർക്ക് ക്യാപ്റ്റൻ സൈമൺ കെജറിന് പിന്നീട് കൂടുതൽ നേരം കളിക്കളത്തിൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. 63-ാം മിനിറ്റിൽ അദ്ദേഹം പകരക്കാരനായി.

എറിക്സൺ അപകടം പറ്റുന്നത് വരെ ആദ്യ പകുതിയിൽ ഡെൻമാർക്ക് ആധിപത്യം പുലർത്തിയിരുന്നു, ആദ്യ 20 മിനിറ്റിനുള്ളിൽ മൂന്ന് നിർണായക നീക്കങ്ങൾ ഉണ്ടായി. ജോൺസ് വിൻഡ് ആദ്യം ഉഗ്രൻ ഷോട്ട് പായിച്ചെങ്കിലും ബാറിന് മുകളിലൂടെ കീപ്പർ സേവ് ചെയ്യുകയും എറിക്സനിൽ നിന്ന് വന്ന ലോങ്ങ് ഷോട്ട് തട്ടി അകറ്റുകയും ചെയ്തു.
കിട്ടിയ പെനാൽറ്റി ഡെന്മാർക്കിന് മുതലാക്കാനായില്ല. എറിക്സൺന്റെ അപകടം ഏറെ വിഷമത്തോടെയാണ് ഫുട്ബോൾ ലോകം കണ്ടത്.

ഇക്ബാൽ മുറ്റിച്ചൂർ.

Related Posts