യൂറോപ്പിൽ ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു.

ലണ്ടൻ: യൂറോപ്പിൽ ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു. ഇംഗ്ലീഷ് പ്രീമിയർലീഗ്, സ്പാനിഷ് ലാലിഗ, ജർമൻ ബുണ്ടസ് ലിഗ എന്നിവയ്ക്ക് വെള്ളിയാഴ്ച രാത്രിയോടെ ആരംഭിക്കും. ഫ്രഞ്ച് ലീഗ് വൺ നേരത്തേ തുടങ്ങിയിരുന്നു.

ബിഗ് സിക്സ് ക്ലബ്ബുകളുടെ പോരാട്ടമാകും ഇത്തവണയും ഇംഗ്ലീഷ് ലീഗിൽ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി, രണ്ടാം സ്ഥാനക്കാരായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, മുൻ ചാമ്പ്യന്മാരായ ലിവർപൂൾ, ചെൽസി, ആഴ്സനൽ, ടോട്ടനം ടീമുകളാണ് കിരീടപോരാട്ടത്തിലുള്ളത്. വെള്ളിയാഴ്ച രാത്രി 12.30 ന് ബ്രെന്റ്ഫോഡ്- ആഴ്സനൽ തമ്മിലാണ് ആദ്യമത്സരം.

Related Posts