കൊവിഡ് വാക്‌സിന് കാലാവധി ഒന്‍പതു മാസമാക്കാൻ നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍
ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒമ്പതു മാസമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഒരുങ്ങുന്നു. യൂറോപ്യന്‍ കമ്മിഷന്‍ ഇതിനായി ശുപാര്‍ശ സമര്‍പ്പിച്ചു. ഒന്‍പതു മാസത്തിനു ശേഷം വാക്‌സിന്‍ പ്രതിരോധം ക്ഷയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ പരിഗണിക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷന്‍ ശുപാര്‍ശയില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് പരാമര്‍ശമില്ല.